---
title: "പാനൂരിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമം ; ദമ്പതികൾക്കടക്കം പരിക്ക്"
english_title: "BJP worker's house trespassed in Panur; Injury to couples"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/209260/BJP worker's house trespassed in Panur; Injury to couples"
published_at: "2024-06-02T08:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/665be798b96ca_IMG-20240601-WA0107.jpg"
keywords: []
---

# പാനൂരിൽ ബിജെപി പ്രവർത്തകൻ്റെ വീട്ടിൽ അതിക്രമം ; ദമ്പതികൾക്കടക്കം പരിക്ക്

> **Lead Summary:** പാനൂർ :തെക്കെപാനൂർ വയൽ ഭാഗത്ത് ബി ജെ പി പ്രവർത്തകനായ കൃതിയിൽ പൊയിൽ രജീഷിന്റെ വീട്ടിൽ കയറിയാണ് ഒരു സംഘം അക്രമം നടത്തിയത്.

## Article Content

പാനൂർ :തെക്കെപാനൂർ വയൽ ഭാഗത്ത് ബി ജെ പി പ്രവർത്തകനായ കൃതിയിൽ പൊയിൽ രജീഷിന്റെ വീട്ടിൽ കയറിയാണ് ഒരു സംഘം അക്രമം നടത്തിയത്.

രജീഷിനെ മർദ്ധിക്കുന്നത് തടയാൻ ചെന്ന ഭാര്യ നിത്യ (38)ക്കും പരിക്കേറ്റു. മക്കളായ അനാമിക (11), ആൽവിൻ (10) എന്നിവരെയും മർദ്ധിച്ചതായി പരാതിയുണ്ട്.

രജീഷിന് തലയ്ക്കും കൈക്കുമാണ് പരിക്കേറ്റത്. പരിക്കേറ്റ ഇരുവരെയും തലശേരി ഇന്ദിരാഗാന്ധി സഹകരണാശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിരഞ്ഞെടുപ്പ് സമയത്ത് ബോർഡ് നശിപ്പിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിനു പിന്നിലത്രെ.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/209260/BJP worker's house trespassed in Panur; Injury to couples)